ജയ്പൂര്‍- തന്റെ കാറിനെ മറികടക്കാന്‍ അനുവദിച്ചില്ലെന്നാരോപിച്ച് രാജസ്ഥാന്‍ ബി.ജെ.പി എം.എല്‍.എ ധന്‍ സിങ് റാവത്തിന്റെ മകന്‍ നടുറോഡില്‍ കാര്‍ തടഞ്ഞ് യുവാവിനെ മര്‍ദിച്ചത് വിവാദമായി. എംഎല്‍എയുടെ മകന്‍ രാജ കാര്‍ വിലങ്ങിട്ട് തടഞ്ഞ് യുവാവിനെ വലിച്ചിറക്കി മര്‍ദിക്കുന്ന സി.സി.ടി.വി ദൃശ്യം പ്രചരിച്ചതോടെയാണ് ഒരു മാസം മുമ്പ് നടന്ന സംഭവം പുറത്തറിയുന്നത്.
യുവാവിന്റെ കാറിനു മുന്നിലേക്ക് തന്റെ എസ്യുവി വിലങ്ങിട്ട് നിര്‍ത്തിയാണ് രാജയും കൂട്ടാളികളും ഇറങ്ങി യുവാവിനെ വലിച്ചിറക്കി മര്‍ദ്ദിച്ചത്. ബന്‍സ്വരയിലെ വിദ്യുത് കോളനിയില്‍ ജൂണ്‍ ഒന്നിനാണ് സംഭവം നടന്നത്. അതേസമയം സംഭവത്തില്‍ പരാതിപ്പെടുന്നില്ലെന്ന് മര്‍ദനത്തിന് ഇരയായ യുവാവ് നീരവ് ഉപാധ്യയ പറഞ്ഞു.
വണ്‍ വേ റോഡിലൂടെ പോകുന്നതിനിടെ ഓവര്‍ടേക്ക് ചെയ്യാന്‍ അവര്‍ക്ക് വഴി ലഭിക്കാത്തതിനെ തുടര്‍ന്ന് വാഗ്വാദമുണ്ടാകുകയായിരുന്നെന്ന് നീരവ് പറയുന്നു. എന്നാല്‍ നീരവിനെ വലിച്ചിറക്കി മര്‍ദിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. സംഭവത്തില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
#WATCH: Banswara BJP MLA Dhan Singh Rawat's son Raja, thrash a man after he (man) allegedly did not let his (Raja's) vehicle pass in Banswara's Vidyut Colony. He overtakes the man's car, blocks the way & thrashes him. (CCTV Footage of June 1, 2018) #Rajasthan pic.twitter.com/s6p39KvFEg
— ANI (@ANI) June 30, 2018