ദമാം - ദമാമില്‍ മെയ് 29 നു ക്രിസ്റ്റിയാനോ റൊണാള്‍ഡോ അടക്കം പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ഇത്തിഫാഖ് - അന്നസ്ര്‍ മത്സരത്തിന്റെ വ്യാജ ടിക്കറ്റിന്റെ വില്‍പ്പന തകൃതിയായി നടക്കുന്നു. ഈ മത്സരത്തിന്റെ വാര്‍ത്ത പുറത്തു വന്നതോടെ ടിക്കറ്റിനു വേണ്ടിയുള്ള ഫുട്‌ബോള്‍ പ്രേമികളുടെ പരക്കം പാച്ചിലിനിടയിലാണ് ടിക്കറ്റ് വാങ്ങുവാനുള്ള സുവര്‍ണാവസരമായി ഒരു പുതിയ ലിങ്ക് സാമൂഹ്യ മാധ്യമങ്ങള്‍ വഴി പുറത്തു വന്നത്. ഈ ലിങ്ക് കാണേണ്ട താമസം കായിക പ്രേമികള്‍ ഇതില്‍ കയറി ടിക്കറ്റു വാങ്ങുന്നതിനായി ബാങ്ക് അക്കൗണ്ട് നമ്പറും മറ്റു വിശദാംശങ്ങളും നല്‍കുകയും മൂന്നക്ക സ്വകാര്യ നമ്പര്‍ നല്‍കുകയും ചെയ്യുന്നതോടെ പണം പിന്‍വലിക്കപ്പെടുന്നു. ടിക്കറ്റിനു വേണ്ടി കാത്തിരിക്കുന്നവര്‍ക്ക് പിന്നീട് നിരാശയാണ് ലഭിച്ചത്. ഈ ലിങ്ക് ഇപ്പോഴും പല ഗ്രൂപ്പുകളിലായി പ്രചരിക്കുന്നുണ്ട്. നിരവധി പേര്‍ ഇപ്പോഴും അതില്‍ കയറി ടിക്കറ്റിനു വേണ്ടി ബുക്ക് ചെയ്തു കൊണ്ടിരിക്കുന്നുണ്ട്.
മലയാളികളായ നൂറുകണക്കിന് ആളുകള്‍ക്കാണ് ഈ വിധം പണം നഷ്ടമായത്. ബാങ്ക് കാര്‍ഡ് നമ്പറും സിവിസി നമ്പറും കൊടുത്തു കഴിഞ്ഞാല്‍ നിമിഷങ്ങള്‍ക്കകം അക്കൗണ്ടില്‍നിന്നു പണം നഷ്ടപ്പെടുന്നു. ഇത്തരം വ്യാജ ലിങ്കിനെക്കുറിച്ച് ബോധവാന്‍മാരായിരിക്കണമെന്നും ഇതിലൂടെ വലിയ നഷ്ടങ്ങള്‍ സംഭവിക്കാമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ടിക്കറ്റ് ബുക് ചെയ്യാന്‍ ഈ ലിങ്ക് ഉപയോഗിക്കാം. https://www.makani.com.sa/Pages/Mobile/mHome.aspx