ജിദ്ദ - ബലാത്സംഗ കേസ് പ്രതിയായ പാക്കിസ്ഥാനിയെ സൗദി ഇന്റര്‍പോള്‍ പാക്കിസ്ഥാന് കൈമാറി. പാക്കിസ്ഥാനിലെ സിയാല്‍കോട്ടില്‍ വെച്ച് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് സൗദിയിലേക്ക് രക്ഷപ്പെട്ട അബ്‌റാര്‍ അഹ്മദിനെയാണ് സൗദി ഇന്റര്‍പോള്‍ പിടികൂടി ചൊവ്വാഴ്ച പാക്കിസ്ഥാന് കൈമാറിയത്. തുടര്‍ നടപടികള്‍ക്ക് പ്രതിയെ പിന്നീട് സിയാല്‍കോട്ട് പോലീസിന് കൈമാറി.