ഭോപാല്‍- നമീബിയയില്‍ നിന്നുമെത്തിച്ച ചീറ്റകളിലൊന്ന് പ്രസവിച്ച കുട്ടികളിലൊന്ന് ചത്തു. കുനോ ദേശീയോദ്യാനത്തിലാണ് ജനിച്ച് രണ്ടുമാസം പ്രായമായ ചീറ്റക്കുഞ്ഞ് ചത്തത്.
ആരോഗ്യ കാരണങ്ങളാണ് ചീറ്റക്കുഞ്ഞിന്റെ മരണമെന്നാണ് അധികൃതര്‍ കരുതുന്നത്. എങ്കിലും മരണകാരണം കൃത്യമായി കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
അവശനിലയില്‍ കണ്ടെത്തിയ ചീറ്റക്കുഞ്ഞിനെ വെറ്റിനറി ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. നമീബിയയില്‍ നിന്നും ഗര്‍ഭിണിയായി എത്തിയ ജ്വാല മാര്‍ച്ചിലാണ് ഇന്ത്യയിലാണ് പ്രസവിച്ചത്. നാല് കുഞ്ഞുങ്ങളുണ്ടായതില്‍ ഒന്നാണ് ചത്തത്.
നമീബിയയില്‍ നിന്നും എത്തിച്ച ചീറ്റകളില്‍ മൂന്നെണ്ണം ഇതിനകം ചത്തിരുന്നു. സാഷ, ഉദയ്, ദക്ഷ എന്നീ ചീറ്റകളാണ് ചത്തത്. ഇതിനു പിന്നാലെയാണ് കുഞ്ഞു ചീറ്റയും ചത്തത്. സാഷ വൃക്കരോഗം ബാധിച്ചും ഉദയും ദക്ഷയും ആരോഗ്യപ്രശ്ങ്ങളെ തുടര്‍ന്നുമാണ് ചത്തത്.