തിരുവനന്തപുരം- കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബംപര്‍ ഒന്നാം സമ്മാനം മലപ്പുറത്ത് വിറ്റ ടിക്കറ്റിന്. 12 കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. മലപ്പുറം തിരൂരില്‍ ആദര്‍ശ് സി.കെ. എന്ന ഏജന്റില്‍ നിന്നാണ് ഒന്നാം സമ്മാനത്തിനു അര്‍ഹമായ ടിക്കറ്റ് വിറ്റു പോയിരിക്കുന്നത്. ഏജന്‍സി നമ്പര്‍: എം 5087. വിഇ 475588 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്.