Sorry, you need to enable JavaScript to visit this website.

രാഷ്ട്രപതിയെ ഒഴിവാക്കിയത് അപമാനം; പാർലമെന്റ് മന്ദിരം ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന് 19 പ്രതിപക്ഷ പാർട്ടികൾ

ന്യൂഡൽഹി - രാഷ്ട്രപതിയെ അവഗണിച്ചതിൽ പ്രതിഷേധിച്ച് പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ച് 19 പ്രതിപക്ഷ പാർട്ടികൾ. കോൺഗ്രസ്, ആം ആദ്മി പാർട്ടി, തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ, എൻ.സി.പി, സി.പി.എം, രാഷ്ട്രീയ ജനതാദൾ, ജെ.ഡി.യു, സമാജ് വാദി പാർ, സി.പി.ഐ, ആർ.എസ്.പി, മുസ്‌ലിം ലീഗ് തുടങ്ങിയ പാർട്ടികളാണ് ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കുക.
 രാഷ്ട്രപതി ദ്രൗപദി മുർമുവിനെ പരിഗണിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോഡി പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നതാണ് പ്രതിപക്ഷ ബഹിഷ്‌കരണത്തിന് കാരണമെന്ന് നേതാക്കൾ വ്യക്തമാക്കി. ഹിന്ദുത്വ പ്രചാരകൻ വി.ഡി സവർക്കറുടെ ജന്മവാർഷിക ദിനത്തിലാണ് ചടങ്ങെന്നതും പ്രതിപക്ഷം വിമർശിച്ചു. പ്രധാനമന്ത്രിയുടെ തീരുമാനം ജനാധിപത്യത്തിനെതിരായ കടുത്ത അപമാനമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. രാഷ്ട്രപതിയുടെ ഉന്നത പദവിയെ അപമാനിക്കുന്ന നടപടിയാണിതെന്നും ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണമാണെന്നും പ്രതിപക്ഷ പാർട്ടികൾ പ്രസ്താവനയിൽ വ്യക്തമാക്കി.
 

Latest News