Sorry, you need to enable JavaScript to visit this website.

വിസാ നിയമത്തിൽ മാറ്റം വരുത്തി യു.കെ, ആശ്രിത വിസക്ക് നിയന്ത്രണം, ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി

ലണ്ടൻ- ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടുള്ള പുതിയ ഇമിഗ്രേഷൻ നിയമം യു.കെ സർക്കാർ പ്രഖ്യാപിച്ചു. ബ്രിട്ടനിലെ സർവ്വകലാശാലയിൽ ചേരുമ്പോൾ ആശ്രിതരായ കുടുംബാംഗങ്ങളെ രാജ്യത്തേക്ക് കൊണ്ടുവരാനുള്ള വിസ അവകാശം സംബന്ധിച്ചും യു.കെ നിയമം പ്രഖ്യാപിച്ചു. നിലവിൽ ഗവേഷണ പ്രോഗ്രാമുകളായി നിശ്ചയിച്ചിട്ടുള്ള ബിരുദാനന്തര കോഴ്സുകളിലെ അന്തർദ്ദേശീയ വിദ്യാർത്ഥികൾക്ക് മാത്രമേ കുട്ടികളും പ്രായമായ മാതാപിതാക്കളും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ അവരുടെ ആശ്രിതരായി കൊണ്ടുവരാൻ അനുവാദമുണ്ടാകൂവെന്ന് യുകെ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ ഹൗസ് ഓഫ് കോമൺസിന് രേഖാമൂലം നൽകിയ പ്രസ്താവനയിൽ പറഞ്ഞു.

2022 ഡിസംബറിൽ അവസാനിക്കുന്ന വർഷത്തിൽ സ്പോൺസർ ചെയ്ത വിദ്യാർത്ഥികളുടെ ആശ്രിതർക്ക് ഏകദേശം 136,000 വിസകൾ അനുവദിച്ചു - 2019 ലെ 16,000 ൽ നിന്ന് എട്ട് മടങ്ങ് വർധനവാണുണ്ടായത്. ഇതാണ് പുതിയ തീരുമാനത്തിന് കാരണം. 

അന്തർദ്ദേശീയ വിദ്യാർത്ഥികൾക്ക് അവരുടെ പഠനം പൂർത്തിയാകുന്നതിന് മുമ്പ് സ്റ്റുഡന്റ് വിസ എന്ന കാറ്റഗറിയിൽനിന്ന് ലേബർ വിസയിലേക്ക് മാറാനുള്ള അവസരവും അവസാനിപ്പിക്കും. 'വിദ്യാഭ്യാസമല്ല, കുടിയേറ്റമാണ് തടയുന്നതെന്നും സത്യസന്ധമല്ലാത്ത വിദ്യാഭ്യാസ ഏജന്റുമാരെ വിലക്കുന്നതിനുള്ള നടപടികൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. യുകെയിലേക്ക് ഏറ്റവും മികച്ചവരെ ആകർഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. അതിനാൽ, അടുത്ത വർഷത്തിനുള്ളിൽ സർവകലാശാലകളുമായി ചേർന്ന് ഒരു ബദൽ സമീപനം രൂപകൽപ്പന ചെയ്യുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം. നെറ്റ് മൈഗ്രേഷൻ കുറയ്ക്കുന്നത് തുടരുമ്പോൾ തന്നെ ഏറ്റവും മികച്ചതും മിടുക്കുള്ളതുമായ വിദ്യാർത്ഥികൾക്ക് ആശ്രിതരെ നമ്മുടെ ലോകത്തെ പ്രമുഖ സർവ്വകലാശാലകളിലേക്ക് കൊണ്ടുവരാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. 

Latest News