കോഴിക്കോട് - തൊട്ടില്‍പാലത്തെ വയോധിക മരിച്ച സംഭവം കൊലപാതകമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇവരുടെ നെഞ്ചിലേറ്റ ശക്തമായ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു തൊട്ടില്‍പ്പാലം പൂക്കാട് കണ്ടോത്തറമ്മല്‍ ഖദീജയെയാണ് (78) വീടിനകത്ത് ദുരൂഹ സാഹചര്യത്തില്‍ ഇന്നലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നെഞ്ചിലേറ്റ ശക്തമായ ക്ഷതത്തെ തുടര്‍ന്ന് ഇരു ഭാഗത്തേയും വാരി എല്ലുകള്‍ ഒടിഞ്ഞുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോട്ടിലുള്ളത്. മാനസിക അസ്വാസ്ഥ്യമുള്ള പേര മകളുടെ അക്രമത്തിനിടയിലാണ് ഖദീജ കൊല്ലപ്പെട്ടത്.്. ഖദീജയുടെ പേര മകളുടെ മാനസിക നില തൃപ്തികരമായാല്‍ ഇവരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുമെന്ന് തൊട്ടില്‍പാലം പോലീസ് പറഞ്ഞു.