പാലക്കാട് - വന്ദേഭാരത് എക്സ്പ്രസിന് നേരെ തിരൂരില്‍ കല്ലെറിഞ്ഞ സംഭവത്തില്‍ പ്രതി പിടിയിലായി. താനൂര്‍ സ്വദേശി മുഹമ്മദ് റിസ്വാനാണ് അറസ്റ്റിലായത്. കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ സംഭവിച്ച പിഴവാണെന്നും ട്രെയിനിനെ ലക്ഷ്യം വെച്ചല്ല എറിഞ്ഞതെന്നുമാണ് റിസ്വാന് പോലീസിന് മൊഴി നല്‍കിയിട്ടുള്ളത്. അറസ്റ്റിലായ റിസ്വാനെ പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. ഈ മാസം ഒന്നിനാണ് സംഭവം നടന്നത്. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള സര്‍വീസിനിടെ ട്രെയിന്‍ തിരൂര്‍ സ്റ്റേഷന് വിട്ടതിന് ശേഷമാണ് കല്ലേറുണ്ടായത്.