കൊല്‍ക്കത്ത-നിയമനങ്ങളും സ്ഥലമാറ്റങ്ങളും നിയന്ത്രിക്കാനുള്ള കേന്ദ്ര ഓര്‍ഡിനന്‍സിനെതിരായ പോരാട്ടത്തില്‍ ദല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിനെ തന്റെ പാര്‍ട്ടി പിന്തുണക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഉറപ്പ് നല്‍കി.
ദല്‍ഹിയിലെ സേവനങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള കേന്ദ്ര ഓര്‍ഡിനന്‍സ് നിയമമാക്കി മാറ്റുന്നതിനുള്ള ബില്ലില്‍ രാജ്യസഭയില്‍ വരാനിരിക്കുന്ന വോട്ടെടുപ്പ് 2024 ലെ തെരഞ്ഞെടുപ്പിന് മുമ്പുള്ള സെമി ഫൈനല്‍ ആയിരിക്കുമെന്ന് മമതാ ബാനര്‍ജി വാര്‍ത്താ ലേഖകരോട് പറഞ്ഞു.
ദേശീയ പര്യടനത്തിന്റെ ഭാഗമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനൊപ്പം കൊല്‍ക്കത്തയിലെത്തിയ കെജ്‌രിവാള്‍ മമതയുമായി ഒരു മണിക്കൂറോളം ചര്‍ച്ച നടത്തി.