ജൊഹാനസ്ബര്‍ഗ്- ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസ, പോലീസ് മന്ത്രി ഭേകി സെലെ, സെലെയുടെ ഭാര്യ എന്നിവരുടെ മുഖം മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാളെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തതായി ദക്ഷിണാഫ്രിക്കന്‍ പോലീസ് അറിയിച്ചു.
കമ്പ്യൂട്ടര്‍ ഡാറ്റ നിയമവിരുദ്ധമായി ആക്‌സസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട സൈബര്‍ െ്രെകം നിയമം ലംഘിച്ചുവെന്ന കുറ്റത്തിന് ഇയാളെ തലസ്ഥാനമായ പ്രിട്ടോറിയയിലെ കോടതിയില്‍ ഹാജരാകും.
34 കാരനായ ഇയാള്‍ ചിത്രങ്ങള്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ അയച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു.
ദൃശ്യങ്ങള്‍ പുറത്തുവന്ന മേയ് ആദ്യത്തില്‍തന്നെ അന്വേഷണം ആരംഭിച്ചതായി പോലീസ് വക്താവ് ഫിലാനി എന്‍ക്വാലസെ പറഞ്ഞു. കിഴക്കന്‍ നഗരമായ പീറ്റര്‍മാരിറ്റ്‌സ്ബര്‍ഗില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
ദക്ഷിണാഫ്രിക്കയില്‍ അശ്ലീലസാഹിത്യം നിയമവിധേയമാണെങ്കിലും അതിന്റെ വിതരണത്തിന് നിയന്ത്രണമുണ്ട്.