ലഖ്‌നൗ-ഓടുന്ന കാറിന്റെ ബോണറ്റിലിരുന്ന് വിഡിയോ ചിത്രീകരിച്ച കല്യാണപ്പെണ്ണിന് പിഴ. ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജിലാണ് കല്യാണപ്പെണ്ണിന് ഗതാഗത വകുപ്പ് 16,500 രൂപ പിഴ വിധിച്ചത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വിഡിയോ പോസ്റ്റ് ചെയ്ത യുവതി വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് ഗതാഗത വകുപ്പ് നടപടിയെടുത്തത്.
ഏതാനും ദിവസം മുന്‍പാണ് വിഡിയോ ഷൂട്ട് ചെയ്തത്. ഓടുന്ന കാറിന്റെ ബോണറ്റില്‍, വിവാഹ വസ്ത്രത്തിലിരുന്ന് ചിത്രീകരിച്ച വിഡിയോ യുവതി ഞായറാഴ്ച ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. വധുവിന്റ വേഷത്തില്‍ ഹെല്‍മറ്റ് ഇല്ലാതെ സ്‌കൂട്ടര്‍ ഓടിക്കുന്ന വിഡിയോയും ഇവരുടെ അക്കൗണ്ടിലുണ്ടായിരുന്നു. ബോണറ്റിലിരുന്ന് യാത്ര ചെയ്തതിന് 15,000 രൂപയും ഹെല്‍മറ്റ് ഇല്ലാതെ സ്‌കൂട്ടര്‍ ഓടിച്ചതിന് 1500 രൂപയുമാണ് പിഴ.