മുംബൈ-നടപ്പുവര്‍ഷം ഇതുവരെയുള്ള കാലയളവില്‍ ഐടി മേഖലയില്‍ 2 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായതായി റിപ്പോര്‍ട്ട്. വലിയ കമ്പനികള്‍ മുതല്‍ സ്റ്റാര്ട്ടപ്പ്പുകള് വരെ ജീവനക്കാരെ പിരിച്ചുവിട്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ കൂട്ടപിരിച്ചുവിടല്‍ വരുന്ന മാസങ്ങളിലും തുടരാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടിലുണ്ട്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് മെറ്റയും ഗൂഗിളും ആമസോണുമടങ്ങുന്ന വലിയ കമ്പനികളെല്ലാം ജീവനക്കാരെ പിരിച്ചുവിടുമെന്ന പ്രഖ്യാപനം നടത്തിയത്. ജീവനക്കാരെ പിരിച്ചുവിടുന്നത് ട്രാക്ക് ചെയ്യുന്ന ലേ ഓഫ്സ് എഫ് വൈ ഐ എന്ന സൈറ്റിലെ വിവരങ്ങള്‍ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. ചെറുതും വലുതുമായ 695 കമ്പനികളില്‍ നിന്നാണ് ഇത്രയും പേര്‍ക്ക് ജോലി നഷ്ടമായത്.