കണ്ണൂരില്‍ കലുങ്കിനടിയില്‍ ഉഗ്രശേഷിയുള്ള എട്ട് നാടന്‍ ബോംബുകള്‍ കണ്ടെത്തി.

കണ്ണൂര്‍ - ചാക്കില്‍ കെട്ടി കലുങ്കിനടിയില്‍ സൂക്ഷിച്ച നിലയില്‍ ഉഗ്രശേഷിയുള്ള എട്ട് നാടന്‍ ബോംബുകള്‍ കണ്ടെത്തി. കണ്ണൂരിലെ കണ്ണവത്ത് പൊലീസ് നടത്തിയ പരിശോധനയില്‍ തൊടീക്കളം കിഴവക്കല്‍ ഭാഗത്ത് നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്. ജില്ലയില്‍ ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനക്കിടയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. കണ്ടെടുത്ത ബോംബുകള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി നിര്‍വീര്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.

 

Latest News