തൃശൂര്‍ - വിവാഹ ചടങ്ങില്‍ പങ്കെടുക്കാനുള്ള ആളുകളെ കൂട്ടാന്‍ പോകുകയായിരുന്ന ടെംമ്പോ ട്രാവലര്‍ തീപിടിച്ച് കത്തിനശിച്ചു. ഡ്രൈവര്‍ ഇറങ്ങിയോടിയതിനാല്‍ വന്‍ ദുരന്തമൊഴിവായി. ചേലക്കര കൊണ്ടാഴിയിലാണ് സംഭവം. ചേലക്കോട് സൂപ്പിപ്പടി സ്വദേശി ലിതിന്റെ ഉടമസ്ഥതയിലുള്ള ടെംമ്പോ ട്രാവലറിനാണ് തീപിടിച്ചത്. തീപിടുത്തമുണ്ടായ സമയത്ത് ഡ്രൈവര്‍ ചേലക്കോട് കരണംകുന്നത്ത് ഹരികൃഷ്ണന്‍ മാത്രമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. പുകയുയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഇയാള്‍ ഉടന്‍ ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ടെംമ്പോ ട്രാവലര്‍ പൂര്‍ണ്ണമായും കത്തിയമര്‍ന്നു. നാട്ടുകാരും ഷൊര്‍ണൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് തീ അണച്ചത്.