രമേശ് ചെന്നിത്തലയുടെ നിയമസഭാ പ്രസംഗങ്ങള്‍: പുസ്തക പ്രകാശനം 23ന് ഗവര്‍ണര്‍

തിരുവനന്തപുരം- രമേശ് ചെന്നിത്തലയുടെ നിയമസഭാ പ്രസംഗങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം 23ന് ചെവ്വാഴ്ച്ച വൈകുന്നേരം മൂന്നരയ്ക്ക് മാസ്‌ക്കട്ട് ഹോട്ടലിലെ സിംഫണി ഹാളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വ്വഹിക്കും. സി. പി. ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പുസ്തകം സ്വീകരിക്കും. മുന്‍ സ്പീക്കര്‍ വി. എം. സുധീരന്‍ അധ്യക്ഷത വഹിക്കും. 

പ്രതിപക്ഷ ഉപനേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി, എല്‍. ഡി. എഫ് കണ്‍വീനര്‍ ഇ. പി. ജയരാജന്‍, യു. ഡി. എഫ് കണ്‍വീനര്‍ എം. എം. ഹസ്സന്‍, രമേശ് ചെന്നിത്തല, ഡോ. രോഹിത് ചെന്നിത്തല എന്നിവര്‍ പ്രസംഗിക്കും.

2016 മെയ് 25 മുതല്‍ 2021 മെയ് 19 വരെയുള്ള കാലത്ത് പതിനാലാം കേരള നിയമസഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല നടത്തിയ പ്രസംഗങ്ങളുടെ സമാഹാരമാണ് പുസ്തകം.

Latest News