Sorry, you need to enable JavaScript to visit this website.

താമരശ്ശേരി ചുരത്തില്‍ പിക്കപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു, ഇവരുടെ കുട്ടിയ്ക്ക് ഗുരുതര പരിക്ക്

കോഴിക്കോട് - താമരശ്ശേരി ചുരത്തില്‍ പിക്കപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു. കൂടെയുണ്ടായിരുന്ന കുട്ടികളിലൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കൊടുവള്ളി പാലകുറ്റി സ്വദേശി ഹനീഫയുടെ ഭാര്യ സക്കീന ബാനുവാണ് മരിച്ചത. രണ്ട് കുട്ടികളടക്കം നാല് പേരാണ് ബൈക്കില്‍ സഞ്ചരിച്ചത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവതി മരണപ്പെടുകയായിരുന്നു. ഒന്നാം വളവിന് സമീപം ഇന്ന് വൈകുന്നേരമായിരുന്നു അപകടം. മരം കയറ്റി ചുരം ഇറങ്ങുകയായിരുന്ന പിക്കപ്പും ചുരം കയറുകയായിരുന്ന സ്‌കൂട്ടറുമാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റ ഒരു കുട്ടിയുടെ പരിക്ക് ഗുരുതരമാണ്.

 

Latest News