ഇസ്ലാമാബാദ്- പാക്കിസ്ഥാനിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളായ ആഭ്യന്തര മന്ത്രി റാണാ സനാഉല്ല, പിഎംഎല്‍എന്‍ പാര്‍ട്ടി വൈസ് പ്രസിഡന്റും മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകളുമായ മറിയം നവാസ് എന്നിവരെ ലക്ഷ്യമിട്ട് തെഹ്‌രീകെ താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) പുതിയ 'ഹിറ്റ് ലിസ്റ്റ്' തയാറാക്കിയതായി റിപ്പോര്‍ട്ട്.
ഉന്നത സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും പട്ടികയിലുണ്ട്. പാകിസ്ഥാന്‍ ജമാഅത്തെ ഇസ്‌ലാമി നേതാവ് സിറാജുല്‍ ഹഖ് ചാവേര്‍ സ്‌ഫോടനത്തില്‍ നിന്ന് രക്ഷപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് താലിബാന്റെ ഹിറ്റ് ലിസ്റ്റിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്.