താനെ- സുഹൃത്തില്‍നിന്ന് കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ വേശ്യാവൃത്തിക്ക് നിര്‍ബന്ധിതയായ 18 കാരിയെ പോലീസ് രക്ഷപ്പെടുത്തി.
കോളേജ് വിദ്യാര്‍ഥിനികള്‍ക്ക് പണം വാഗ്ദാനം ചെയ്ത് ഒരു സ്ത്രീ നടത്തിയിരുന്ന സെക്‌സ് റാക്കറ്റ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് 18 കാരിയെ രക്ഷപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. സുഹൃത്തില്‍നിന്ന് പണം കടം വാങ്ങിയതും അത് തിരിച്ചുനല്‍കാനാണ് സെക്‌സ് റാക്കറ്റ് നടത്തുന്ന സ്ത്രീയെ തേടിയെത്തിയതും പെണ്‍കുട്ടി പോലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. സ്വന്തം വീട് കേന്ദ്രീകരിച്ചാണ് സ്ത്രീ സെക്‌സ് റാക്കറ്റ് നടത്തിയിരുന്നത്. ഭയന്ദര്‍ പോലീസിലെ മനുഷ്യക്കടത്ത് വിരുദ്ധ സെല്ലാണ് സ്ത്രീയെ അറസ്റ്റ് ചെയ്തത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പോലീസ് റെയഡ്. മറ്റൊരു സ്ത്രീക്കായി അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു. തയാറായി മുന്നോട്ടുവരുന്ന കോളേജ് വിദ്യാര്‍ഥിനികളുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയ വഴി ഷെയര്‍ ചെയ്താണ് സ്ത്രീ ഇടപാടുകാരെ കണ്ടെത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.