ജിദ്ദ - സഹോദരന്റെ ഘാതകന് സൗദി പൗരന്‍ സൈഫ് അല്‍ഉബൈദി മാപ്പ് നല്‍കി. മാപ്പ് നല്‍കുന്നതിന് പകരം ദിയാധനമായി വാഗ്ദാനം ചെയ്ത ഭീമമായ തുക നിരസിച്ച്, ദൈവീക പ്രീതിയും സ്വര്‍ഗവും കാംക്ഷിച്ചാണ് സഹോദരന്റെ ഘാതകന് മാപ്പ് നല്‍കുന്നതെന്ന് സൈഫ് അല്‍ഉബൈദി പറഞ്ഞു.
ഖമീസ് മുശൈത്തും അബഹയും സൗദി അറേബ്യ മുഴുവനായും നല്‍കിയാലും അത് സഹോദരന്റെ ജീവന് തുല്യമാകില്ല. എന്നാല്‍ ഞങ്ങള്‍ സ്വര്‍ഗം ആഗ്രഹിക്കുന്നു. ദൈവീക പ്രീതി കാംക്ഷിച്ച് പ്രതിക്ക് മാപ്പ് നല്‍കുന്നു - സൈഫ് അല്‍ഉബൈദി പറഞ്ഞു. പ്രതിക്ക് മാപ്പ് ലഭ്യമാക്കാന്‍ മധ്യസ്ഥശ്രമങ്ങള്‍ക്ക് ഇറങ്ങിത്തിരിച്ച പൗരപ്രമുഖരും സുരക്ഷാ സൈനികരും കുടുംബാംഗങ്ങളും നാട്ടുകാരും അടക്കം വന്‍ ജനാവലി പങ്കെടുത്ത ചടങ്ങില്‍ വെച്ചാണ് സഹോദരന്റെ കൊലയാളിക്ക് നിരുപാധികം മാപ്പ് നല്‍കുന്നതായി സൈഫ് അല്‍ഉബൈദി പ്രഖ്യാപിച്ചത്.
— Baher Esmail (@EsmailBaher) May 20, 2023