Sorry, you need to enable JavaScript to visit this website.

ആധാര്‍ വഴി വിലാസം കിട്ടി; സംസാരശേഷി ഇല്ലാത്ത കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്തി

കല്‍പറ്റ-വീടുവിട്ട് വയനാട്ടിലെത്തിയ ബിഹാര്‍ സ്വദേശിയായ 14കാരനെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മാതാപിതാക്കളെ കണ്ടെത്തി ഏല്‍പ്പിച്ചു. സംസാരശേഷിയില്ലാത്ത ബാലന്റെ വിലാസം ആധാര്‍ എന്റോള്‍മെന്റ് വഴിയാണ് കണ്ടെത്തിയത്. തലപ്പുഴ പോലീസാണ് കുട്ടിയെ മാര്‍ച്ച് 22ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ ഹാജരാക്കിയത്. കണിയാമ്പറ്റ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി സംരക്ഷിച്ചുവന്ന ബാലന്റെ വീട്ടുകാരെ കണ്ടെത്താന്‍ സി.ബ്ല്യു.സി, ജില്ലാ ശിശു സംരക്ഷണ യൂനിറ്റ്, ചില്‍ഡ്രന്‍സ് ഹോം എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ ആദ്യ ശ്രമം സഫലമായില്ല. പിന്നീടാണ് ആധാര്‍ എന്റോള്‍മെന്റ് ഉപയോഗപ്പെടുത്തിയത്.
ആധാര്‍ എന്റോള്‍മെന്റിനു ശ്രമിച്ചപ്പോള്‍ അപേക്ഷ നിരസിക്കപ്പെടുകയും കുട്ടിയുടെ യഥാര്‍ഥ വിലാസം ലഭിക്കുകയുമായിരുന്നു. രണ്ടുമാസത്തെ കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് ബീഹാറിലെ ഉള്‍ഗ്രാമത്തില്‍നിന്നു കുട്ടിയുടെ പിതാവ്  വയനാട്ടിലെത്തിയത്.
 

 

 

Latest News