ലണ്ടൻ - സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർക്ക് പുതിയ ലുക്ക്. ഇടത് കലാ സാംസ്കാരിക സംഘടനയായ സമീക്ഷയുടെ ആറാം ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാൻ ലണ്ടനിലെത്തിയപ്പോഴാണ് ഗോവിന്ദൻ മാസ്റ്റർ പുതിയ വേഷവിധാനം സ്വീകരിച്ചത്.
പാർട്ടി പ്രവർത്തകർ കണ്ടു ശീലിച്ച വേഷത്തിൽ നിന്നും വ്യത്യസ്തമായുള്ള ഈ വേഷം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. സാധാരണ വെള്ള മുണ്ടും ഷർട്ടും ധരിക്കാറുള്ള മാഷ് പാന്റ്സും ഷൂവും ധരിച്ച് അടിപൊളി ലുക്കിൽ ഇൻ ചെയ്തുള്ള ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ലണ്ടനിലെ ഗ്വാറ്റിക് വിമാനത്താവളത്തിൽ സി.പി.എം കേരള ഘടകം സെക്രട്ടറിയെ സ്വീകരിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. എം.വി ഗോവിന്ദൻ തന്നെയാണ് ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. സിനിമാ സംവിധായകൻ ആഷിക് അബുവും അദ്ദേഹത്തോടൊപ്പമുണ്ട്.
യു.കെയിലെ സമീക്ഷ നാഷണൽ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി, നാഷണൽ പ്രസിഡന്റ് ശ്രീകുമാർ ഉള്ളപ്പിള്ളിൽ തുടങ്ങിയവർ വിമാനത്താവളത്തിൽ ഇരുവരെയും സ്വീകരിച്ചു.