Sorry, you need to enable JavaScript to visit this website.

പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കോഴിക്കോട്- താമരശ്ശേരി പരപ്പന്‍പൊയിലില്‍നിന്ന് പ്രവാസി യുവാവ് മുഹമ്മദ് ഷാഫിയെ (38) തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. വാവാട് എട്ടാം കണ്ടത്തില്‍ മുഹമ്മദ് നിസാബിനെ (25) യാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.
തട്ടിക്കൊണ്ടു പോകുന്നതിന് ദിവസങ്ങള്‍ക്കു മുമ്പ് ഏപ്രില്‍ അഞ്ചിന് പരപ്പന്‍പൊയിലിലെത്തിയ പ്രതികള്‍ക്ക് ഷാഫിയുടെ വീടും പരിസരവും കാണിച്ചുകൊടുക്കാന്‍ ഇയാള്‍ ഉണ്ടായിരുന്നുവെന്ന് പറയുന്നു. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത കുടുക്കിലുമ്മാരം മുഹമ്മദ് ഷിബിലിന്റെ കൂടെ ഗൂഢാലോചനയിലും ഇയാള്‍ പങ്കെടുത്തതായി പൊലീസ് പറഞ്ഞു.
വാവാടുള്ള വീട്ടില്‍നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. രണ്ടു വര്‍ഷം മുമ്പ് കൊണ്ടോട്ടി കരിപ്പൂരില്‍ നടന്ന സ്വര്‍ണ കവര്‍ച്ചക്കേസില്‍ ജാമ്യത്തിലിറങ്ങിയ ഇയാള്‍ക്കെതിരെ കൊടുവള്ളി സ്‌റ്റേഷനില്‍ വധശ്രമത്തിനും കേസുണ്ടെന്ന് പോലീസ് പറഞ്ഞു.

 

Latest News