ന്യൂദല്‍ഹി- അടുത്ത 10 ദിവസത്തിനുള്ളില്‍ ഗോ ഫസ്റ്റ് വിമാനങ്ങള്‍ പുനരാരംഭിക്കുമെന്ന പ്രതീക്ഷയുമായി കേന്ദ്ര സര്‍ക്കാര്‍. ഈ മാസം അവസാനത്തോടെ എയര്‍ലൈനിന്റെ പുനരുജ്ജീവനത്തെക്കുറിച്ച് പോസിറ്റീവാണെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ന്‍ അടുത്ത എട്ട് മുതല്‍ 10 ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം വ്യക്തമാകും.
പാപ്പരായി പ്രഖ്യാപിക്കാനുളഅള ഗോ ഫസ്റ്റ് എ.ര്‍ലൈനിന്റെ അപേക്ഷ മെയ് 10 ന് നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ (എന്‍.സി.എല്‍.ടി) അംഗീകരിച്ചതിന് ശേഷം പുതിയ മാനേജ്മന്റ് നല്‍കിയ അനൗദ്യോഗിക ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. എന്‍.സി.എല്‍.ടി നിയമിച്ച ഇടക്കാല ഉദ്യോഗസ്ഥന്‍ അഭിലാഷ് ലാലാണ് ഇപ്പോള്‍ എയര്‍ലൈന്‍ നടത്തുന്നത്.
സ്വമേധയാ പാപ്പരത്വം പ്രഖ്യാപിക്കാനുള്ള നടപടികള്‍ക്കായി ഗോ ഫസ്റ്റിന്റെ അപേക്ഷ മേയ് രണ്ടിനാണ്് ഫയല്‍ ചെയ്തിരുന്നത്. മേയ് മൂന്നിന് പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തു. നിലവില്‍ മേയ് 26 വരെ വിമാന സര്‍വീസും പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്.