Sorry, you need to enable JavaScript to visit this website.

ഒബാമക്ക് ഉപരോധം ഏർപ്പെടുത്തി റഷ്യ, തിരിച്ചടി കിട്ടുമെന്ന് അമേരിക്ക പഠിക്കണമെന്ന് റഷ്യ

മോസ്‌കോ- അമേരിക്ക ഏർപ്പെടുത്തിയ ഉപരോധത്തിന് മറുപടിയായി മുൻ പ്രസിഡന്റ് ബരാക് ഒബാമ ഉൾപ്പെടെ 500 പേർക്ക് റഷ്യ ഉപരോധം ഏർപ്പെടുത്തി. ഇന്നലെയാണ് റഷ്യ ഇക്കാര്യം അറിയിച്ചത്. ''ബൈഡൻ ഭരണകൂടം ഏർപ്പെടുത്തിയ റഷ്യൻ വിരുദ്ധ ഉപരോധങ്ങൾക്ക് മറുപടിയായി 500 അമേരിക്കക്കാർക്ക് റഷ്യൻ ഫെഡറേഷനിലേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുന്നുവെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഉക്രൈൻ ആക്രമണത്തെത്തുടർന്ന് റഷ്യയുടെ സമ്പദ്വ്യവസ്ഥക്ക് കൂടുതൽ വിലക്ക് ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച നൂറു കണക്കിന് വ്യക്തികളെയും കമ്പനികളെയും അമേരിക്ക കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. 

''റഷ്യയ്ക്കെതിരായ ഒരു ശത്രുതാപരമായ ഒരു ചുവടുവെപ്പിനും ഉത്തരം ലഭിക്കാതെ പോകില്ലെന്ന് വാഷിംഗ്ടൺ വളരെക്കാലം മുമ്പ് പഠിക്കേണ്ടതായിരുന്നുവെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ടെലിവിഷൻ അവതാരകരായ സ്റ്റീഫൻ കോൾബെർട്ട്, ജിമ്മി കിമ്മൽ, സേത്ത് മെയേഴ്‌സ്, സി.എൻ.എൻ അവതാരക എറിൻ ബർനെറ്റ്, എം.എസ്.എൻ.ബി.സി അവതാരകരായ റേച്ചൽ മാഡോ, ജോ സ്‌കാർബറോ എന്നിവരെയും വിലക്കിയിട്ടുണ്ട്.
 

Latest News