Sorry, you need to enable JavaScript to visit this website.

കാട്ടില്‍ ഫുഡ് ഇല്ല, ആനയും കടുവയും  ഭക്ഷണം തേടി കേരളത്തിലെ തെരുവുകളില്‍ 

തിരുവനന്തപുരം-കാട്ടില്‍ ആവശ്യത്തിന് ഫുഡ് ഇല്ല, ആനയും കടുവയും ഭക്ഷണം തേടി കേരളത്തിലെ തെരുവുകളിലെത്തി. വന്യജീവികള്‍ നാട്ടിലിറങ്ങി ജനജീവിതത്തിന് ഭീഷണിയാകുന്നതിന് പിന്നില്‍ വംശവര്‍ദ്ധനയും കാട്ടില്‍ ഭക്ഷണം കുറയുന്നതുമാണെന്നും വിലയിരുത്തല്‍.ഒടുവില്‍ നടന്ന സെന്‍സസ് പ്രകാരം കാട്ടുപോത്ത്, കടുവ, മ്ലാവ്, കാട്ടുപന്നി തുടങ്ങിയവയുടെയെല്ലാം എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. 2011ല്‍ അവസാനമായി നടന്ന കാട്ടുപോത്തിന്റെ കണക്കെടുപ്പില്‍ 17, 860 എണ്ണമുണ്ടെന്നാണ് കണ്ടെത്തല്‍. പിന്നീട് കണക്കെടുപ്പ് നടക്കാത്തതിനാല്‍ ഇപ്പോള്‍ ഇരട്ടിയിലധികമായിട്ടുണ്ടാകും. ആലപ്പുഴയൊഴികെ 13 ജില്ലകളിലും  വന്യജീവി ശല്യം രൂക്ഷമാണ്. വയനാട്, പാലക്കാട്, കണ്ണൂര്‍, തൃശ്ശൂര്‍, കൊല്ലം ജില്ലകളില്‍ അതിരൂക്ഷമെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.
മഞ്ഞക്കൊന്ന അടക്കമുള്ള അധിനിവേശ സസ്യങ്ങള്‍ കാട്ടില്‍ വ്യാപകമായതോടെ പുല്ലു വര്‍ഗ്ഗത്തിലുള്ള സസ്യങ്ങളുടെ കുറവ് ഉണ്ടാകുന്നുണ്ട്. ഇക്കാരണത്താല്‍ കാട്ടുപോത്തും കാട്ടുപന്നിയും ആനയുമെല്ലാം വനത്തില്‍ നിന്ന് പുറത്തിറങ്ങുകയാണെന്നാണ് വനംവകുപ്പിന്റെയും വന്യജീവി സംരക്ഷകരുടെയും വിലയിരുത്തല്‍. ഒരു കടുവയുടെ ആവാസ വ്യവസ്ഥയ്ക്ക് ഏതാണ്ട് 25 ചതുരശ്ര കിലോമീറ്റര്‍ സ്ഥലമാണ് വേണ്ടത്. കാട്ടാനക്കൂട്ടങ്ങള്‍ക്ക് 128 ച. കിലോമീറ്ററും. എണ്ണം പെരുകുന്നതോടെ ആവാസവ്യവസ്ഥ ചുരുങ്ങുന്നതിനാല്‍ ഭക്ഷണം തേടി അവ നാട്ടിലിറങ്ങുന്നു. 

Latest News