പ്രതികാരം ഇങ്ങനേയും; യുവതി മുന്‍കാമുകന്റെ ഭാര്യയുടെ മേല്‍ ആസിഡ് ഒഴിച്ചു

ഗ്വാളിയോര്‍-മുന്‍ കാമുകനോടുള്ള പ്രതികാരം തീര്‍ക്കാന്‍ യുവതി അയാളുടെ ഭാര്യയുടെ മേല്‍ ആസിഡ് ഒഴിച്ചു. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് 34 കാരിക്കെതിരെ പോലീസ് കേസെടുത്തത്. ആസിഡ് വീണ് ഗുരുതരമായി പൊള്ളലേറ്റ യുവതിയെ മെച്ചപ്പെട്ട ചികിത്സക്കായി ദല്‍ഹിയിലേക്ക് മാറ്റി.
തങ്ങള്‍ ലിവ് ഇന്‍ ബന്ധത്തിലായിരുന്നപ്പോള്‍ യുവാവ് തന്നെ ബലാത്സംഗം ചെയ്തിരുന്നുവെന്നാണ് കേസില്‍ പ്രതിയായ യുവതിയുടെ ആരോപണം. ആസിഡ് ആക്രമണവും ബലാത്സംഗ ആരോപണവും അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.

 

Latest News