ട്രിപ്പോളി- ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിക്ക് കിഴക്ക് കടലില്‍ ബോട്ട് മുങ്ങി നൂറിലേറെ അഭയാര്‍ഥികള്‍ മരിച്ചു. 16 പേരെ ലിബിയന്‍ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി. മൂന്ന് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയതായും കോസ്റ്റ് ഗാര്‍ഡ് വക്താവ് അയ്യൂബ് ഖാസിം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. യൂറോപ്പ് ലക്ഷ്യമിട്ട് എപ്പോഴാണ് ബോട്ട് പുറപ്പെട്ടതെന്നോ എവിടെ നിന്നാണ് പുറപ്പെട്ടതെന്നോ വ്യക്തമല്ല. സ്ത്രീകളും കുട്ടികളുമടക്കം ബോട്ടില്‍ 125 പേരുണ്ടായിരുന്നുവെന്ന് രക്ഷപ്പെട്ട യെമന്‍ പൗരനെ ഉദ്ധരിച്ച് കോസ്റ്റ് ഗാര്‍ഡ് വക്താവ് പറഞ്ഞു. രക്ഷപ്പെടുത്തിയവരെ ട്രിപ്പോളിക്ക് കിഴക്ക് തജൗറ പട്ടണത്തിലേക്ക് മാറ്റി.
ട്രിപ്പോളിക്ക് കിഴക്ക് 345 അഭയാര്‍ഥികളുണ്ടായിരുന്ന മൂന്ന് മനുഷ്യക്കടത്ത് ബോട്ടുകള്‍ തടഞ്ഞതായും അദ്ദേഹം പറഞ്ഞു.