കോഴിക്കോട്- തനിച്ചു താമസിക്കുന്ന സ്ത്രീയെ വാടകവീടിന്റെ ഉടമ രാത്രി കാലങ്ങളിലെത്തി ശല്യം ചെയ്യുകയാണെന്ന് ആരോപിച്ച് ഫറോക്ക് പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തത് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് നിര്‍ദ്ദേശം നല്‍കിയത്. രാമനാട്ടുകരയില്‍ വാടകയ്ക്ക് താമസിക്കുന്ന യുവതി നല്‍കിയ പരാതിയിലാണ് നടപടി.
മാസം 6000 രൂപയാണ് വാടക നല്‍കുന്നത്. യുവതിയുടെ മകന്‍ എറണാകുളത്ത് പഠിക്കുകയാണ്. വീട്ടുജോലി ചെയ്താണ് ഇവര്‍ ജീവിക്കുന്നത്. ഫറോക്ക് പോലിസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
10 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. മേയ് 30 ന് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.