Sorry, you need to enable JavaScript to visit this website.

രണ്ടായിരം രൂപയുടെ കറൻസി നോട്ടുകൾ റിസർവ് ബാങ്ക് പിൻവലിച്ചു

ന്യൂദൽഹി- 2000 രൂപ നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിക്കുമെന്ന് റിസർവ് ബാങ്ക് തീരുമാനം. സെപ്തംബർ 30-നകം ആളുകൾക്ക് അവ മാറ്റാമെന്നും സെൻട്രൽ ബാങ്ക് അറിയിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) 19 റീജിയണൽ ഓഫീസുകൾ മെയ് മുതൽ 2000 രൂപ നോട്ടുകൾ മാറ്റി വാങ്ങാൻ തുടങ്ങും. 
2016 നവംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉയർന്ന മൂല്യമുള്ള 1,000 രൂപയുടെയും 500 രൂപയുടെയും നോട്ടുകൾ അസാധുവാക്കിയതിന് ശേഷമാണ് റിസർവ് ബാങ്ക് 2000 രൂപ നോട്ട് അച്ചടിക്കാൻ തുടങ്ങിയത്. 
മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകൾ മതിയായ അളവിൽ ലഭ്യമായതോടെ 2000 രൂപ നോട്ടുകൾ അവതരിപ്പിക്കുക എന്ന ലക്ഷ്യം പൂർത്തീകരിച്ചു. അതിനാൽ 2018-19ൽ 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിയതായി ആർബിഐ പ്രസ്താവനയിൽ പറഞ്ഞു. പ്രവർത്തന സൗകര്യം ഉറപ്പാക്കുന്നതിനും ബാങ്ക് ശാഖകളുടെ പതിവ് പ്രവർത്തനങ്ങളുടെ തടസ്സം ഒഴിവാക്കുന്നതിനും, ഈ മാസം 23 മുതൽ ബാങ്കുകളിൽനിന്ന് 2000 രൂപയുടെ നോട്ടുകൾ മാറ്റിയെടുക്കാം. ഒരേസമയം, 20,000 രൂപയുടെ നോട്ടുകളാണ് മാറ്റിയെടുക്കാൻ അനുവദിക്കുക.

Latest News