ദിസ്പൂർ - കൈക്കൂലി വാങ്ങുന്നതിനിടെ അസമിലെ ടാക്‌സ് അസിസ്റ്റന്റ് കമ്മിഷണർ മീനാക്ഷി പിടിയിൽ. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ വിഭാഗമാണ് അസിസ്റ്റന്റ് കമ്മിഷണറെ കുടുക്കിയത്.
ജി.എസ്.ടി ഓൺലൈൻ ഫീച്ചറിനായി ടാക്‌സ് അസിസ്റ്റന്റ് കമ്മിഷണർ അപേക്ഷകനോട് പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇത്രയും തുക കൈക്കൂലി നല്കാനില്ലെന്ന് പറഞ്ഞതോടെ ഇവർ തുക 8000 ആയി കുറച്ചു. തുടർന്ന് പരാതിക്കാരൻ പ്രശ്‌നം വിജിലൻസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് വിജിലൻസ് അടയാളപ്പെടുത്തിയ 4000 രൂപ പരാതിക്കാരന് നൽകുകയും അയാൾ ടാക്‌സ് അസിസ്റ്റന്റ് കമ്മിഷണർക്ക് കൈമാറുകയുമായിരുന്നു. കൈക്കൂലി നൽകുന്ന സമയത്തു തന്നെ വിജിലൻസ് ടാക്‌സ് കമ്മിഷണറെ പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചലിലാണ് ഇവരുടെ വീട്ടിലെ ഒരു മുറി നിറയെ 500, 2000 രൂപയുടെ
നോട്ട്‌കെട്ടുകൾ കണ്ടെത്തിയത്.