കല്‍പറ്റ-കര്‍ണാടകയിലെ നഞ്ചന്‍ഗോഡ് ഇന്നു പുലര്‍ച്ചെ വാഹനാപകടത്തില്‍ വയനാട് സ്വദേശി മരിച്ചു. ഒരാള്‍ക്കു പരിക്കേറ്റു.മുട്ടില്‍ കൊളവയല്‍ നെല്ലിക്കുന്നേല്‍ ഷാജിയാണ്(54)മരിച്ചത്. കൂടെയുണ്ടായിരുന്ന ബന്ധു കരണി നെല്ലിക്കുന്നേല്‍ ബെന്നിക്കാണ്(46) പരിക്ക്. ഇദ്ദേഹം മൈസൂരു ജെ.ജെ ആശുപത്രിയില്‍ ചികിത്സയിലാണ്. മൈസൂരുവിനടുത്തുള്ള ഇഞ്ചി കൃഷിയിടത്തിലേക്ക് പോകുന്നതി നിടെ ഷാജിയും ബെന്നിയും സഞ്ചരിച്ച ജീപ്പ് റോഡ് ഡിവൈഡറില്‍ തട്ടി മറിഞ്ഞാണ് അപകടം. പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പ്രത്യക്ഷത്തില്‍ ഷാജിക്ക് കാര്യമായ പരിക്ക് ഉണ്ടായിരുന്നില്ല. ജെ.ജെ ആശുപത്രിയില്‍ എത്തിച്ചതിനു പിന്നാലെ ശ്വാസതടസം ഉണ്ടാകുകയും മരണപ്പെടുകയുമായിരുന്നു. കാപ്പി വ്യാപാരിയും മില്ലുടമയുമാണ് ഷാജി.
സേവ്യര്‍-മറിയാമ്മ ദമ്പതികളുടെ മകനാണ്. മുട്ടില്‍ പഞ്ചായത്ത് നാലാം വാര്‍ഡ് മുന്‍ മെംബര്‍ നിഷയാണ് ഭാര്യ. മക്കള്‍: ഫെമിന്‍ ഷാജി, ടോംസ്, ജെയ്സ് ഷാജി.