ജയ്പൂര്‍-മുസ്ലിം ആണ്‍കുട്ടികള്‍ക്കായി നിര്‍മിക്കുന്ന ഹോസ്റ്റലിന് സ്ഥലം അനുവദിച്ചതില്‍ പ്രതിഷേധിച്ച് ജയ്പൂരിലെ സംഗനേറില്‍ ബിജെപി നേതാക്കള്‍ മാര്‍ച്ച് നടത്തി. ബന്ദാഹ്വാനത്തെ തുടര്‍ന്ന് പ്രാദേശിക മാര്‍ക്കറ്റ് അടഞ്ഞു കിടുന്നു.
സ്ഥലം അനുവദിച്ചത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംഗനേര്‍ ബച്ചാവോ സംഘര്‍ഷ് സമിതിയാണ് ബന്ദിന് ആഹ്വാനം ചെയ്തത്.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷനു ഹൗസിംഗ് ബോര്‍ഡ് സൗജന്യമായി നല്‍കിയ ഭൂമിയിലാണ് വഖഫ് ബോര്‍ഡ് ഹോസ്റ്റല്‍ പണിയുന്നതെന്ന് സംഗനേര്‍ ബിജെപി എംഎല്‍എ അശോക് ലഹോട്ടി പറഞ്ഞു. ജയ്പൂര്‍ എംപി രാമചന്ദ്ര ബൊഹ്‌റ റാലിയില്‍ പ്ലക്കാര്‍ഡുമേന്തി പങ്കെടുത്തു. പ്രതിഷേധക്കാര്‍ പിഞ്ചരപോള്‍ ഗൗശാലയില്‍ നിന്ന് സെക്ടര്‍5 ഹൗസിംഗ് ബോര്‍ഡ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മെമ്മോറാണ്ടം സമര്‍പ്പിച്ചു.
നേരത്തെ ഈ സ്ഥലത്തിന് സമീപം ഹജ് ഹൗസിനായി സ്ഥലം അനുവദിച്ചിരുന്നുവെങ്കിലും ഞങ്ങള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന് തലകുനിച്ച് അത് റദ്ദാക്കേണ്ടി വന്നുവെന്ന് രാമചന്ദ്ര ബൊഹ്‌റ അവകാശപ്പെട്ടു.
പ്രദേശത്ത് താമസിക്കുന്ന 90 ശതമാനത്തിലധികവും ഹിന്ദുക്കളാണ്. ഇവിടെയാണ് മറ്റൊരു സമുദായത്തിന് വേണ്ടി ഹോസ്റ്റല്‍ പണിയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതെന്നും ഇത് അനുവദിക്കാനാകില്ലെന്നും എം.പി കൂട്ടിച്ചേര്‍ത്തു.
സമാധാനപ്രിയരായ പ്രദേശത്തെ ജനങ്ങള്‍ ആവശ്യം അ ഗീകരിക്കുമെന്ന് അശോക് ലഹോട്ടി പറഞ്ഞു. കോണ്‍ഗ്രസിന് മുസ്‌ലിംകളോട് സ്‌നേഹമുണ്ടെങ്കില്‍ അവര്‍ മസിക്കുന്ന സ്ഥലത്ത് ഹോസ്റ്റലിന് വേണ്ടി ഭൂമി അനുവദിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച നിര്‍ദേശം സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്.
99 ശതമാനവും ഹിന്ദുക്കളുള്ള പ്രദേശത്ത് 1000 കിടക്കകളുള്ള ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നതിനായി ഒരു സമുദായത്തിന് കോടികള്‍ വിലമതിക്കുന്ന ഭൂമി സൗജന്യമായി അനുവദിച്ചുകൊണ്ട് കോണ്‍ഗ്രസ് പ്രീണനം നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.