Sorry, you need to enable JavaScript to visit this website.

വൈറലാകാന്‍ ട്രാഫിക് സിഗ്നലില്‍ യുവാവിന്റേയും യുവതിയുടേയും കുളി

താനെ- സമൂഹമാധ്യമങ്ങളില്‍ വൈറലാകാന്‍ യുവാവും യുവതിയും ട്രാഫിക് സിഗ്നലില്‍ കുളിച്ചു. സംഭവം വിവാദമായതോടെ മുംബൈയിലെ യുട്യൂബറായ ആദര്‍ശ് ശുക്ല ഹെല്‍മെറ്റില്ലാതെ സ്‌കൂട്ടര്‍ ഓടിച്ചതിന് ഇന്‍സ്റ്റഗ്രാമിലൂടെ മാപ്പ് പറഞ്ഞു. തന്നെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും നിയമലംഘനത്തിന് പിഴ അടക്കുമെന്നും ആദര്‍ശ് ശുക്ല പറഞ്ഞു.
മഹാരാഷ്ട്ര താനെ ജില്ലയിലെ ഉല്‍ഹാസ് നഗറിലെ ഒരു ട്രാഫിക് സിഗ്‌നലിലായിരുന്നു സ്‌കൂട്ടറിലെത്തിയ യുവതിയും യുവാവും കയ്യില്‍ കരുതിയ ബക്കറ്റില്‍നിന്ന് വെള്ളമെടുത്ത് കുളിക്കുന്നതും ആളുകള്‍ അമ്പരന്ന് നോക്കിനല്‍ക്കുന്നതുമായ ദൃശ്യങ്ങളാണ് പ്രചരിച്ചത്.  
സ്‌കൂട്ടറില്‍ പിറകില്‍ ഇരിക്കുന്ന യുവതിയാണ് ആദ്യം വെള്ളം തന്റെ ശരീരത്തില്‍ ഒഴിച്ചത്. തുടര്‍ന്ന്  യുവാവിന്റെ ദേഹത്തും വെള്ളം ഒഴിച്ചു.  
സിഗ്‌നലില്‍നിന്ന് സ്‌കൂട്ടര്‍ എടുത്തപ്പോഴും ഇവര്‍ കുളി  നിര്‍ത്തിയില്ല. മറ്റൊരു വാഹനത്തില്‍ വന്നവരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ട്രാഫിക് പോലീസ് വേണ്ട നടപടിയെടുക്കുമെന്നും പോലീസ് ട്വീറ്റ് ചെയ്തു.

 

Latest News