ജലന്ധര്‍- പഞ്ചാബിലെ ജലന്ധറില്‍ വൃദ്ധയെ പോലീസുകാരന്‍ തല്ലിയ സംഭവത്തില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ റെയില്‍ ഗതാഗതം തടഞ്ഞു.
ഗുരുദാസ്പൂര്‍ ജില്ലയില്‍ വയോധികയെ പോലീസുകാരന്‍ തല്ലുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വെറലായിരുന്നു. ദല്‍ഹി-കത്ര ദേശീയ പാതയില്‍ ഭാരത്മാല പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരില്‍ ഒരാള്‍ക്കാണ് പോലീസിന്റെ മര്‍ദനമേറ്റത്.
ലുധിയാന-ജലന്ധര്‍, അമൃത്്‌സര്‍-ജലന്ധര്‍ റൂട്ടുകളില്‍ കര്‍ഷകര്‍ റെയില്‍വേ ട്രാക്കുകള്‍ തടഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
പോലീസുകാരനെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കര്‍ഷകര്‍ക്ക് നേരെ പോലീസ് ബലപ്രയോഗം നടത്തുകയാണെന്നും പ്രതിഷേധത്തിനിടെ ഒരു കര്‍ഷകന്റെ തലപ്പാവ് അഴിച്ചുമാറ്റിയെന്നും കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി പ്രസിഡന്റ് സര്‍വാന്‍ സിംഗ് പന്ദര്‍ ആരോപിച്ചു.
കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതുവരെ ഭൂമി ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍ കര്‍ഷകരുമായി ധാരണയിലെത്തിയതായിരുന്നു. സര്‍ക്കാര്‍ ഓഗസ്റ്റ് വരെ സമയം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജലന്ധര്‍ ഉപതെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സര്‍ക്കാര്‍ കര്‍ഷകരുടെ ആവശ്യത്തെ നിസ്സാരമായി എടുക്കുകയാണ്. സര്‍ക്കാര്‍ നിലപാട് മാറ്റിയില്ലെങ്കില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് പഞ്ചാബിലുടനീളം റെയില്‍വേ സ്തംഭിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
Shameful act of slapping a women farmer by Punjab Police official in a village in Gurdaspur, Punjab area.
— Jaiveer Shergill (@JaiveerShergill) May 18, 2023
Punjab @PunjabPoliceInd must strict action against this individual. pic.twitter.com/rSmo8wv5LT