ബിഹാറില്‍ ജാതി സെന്‍സസ് മരവിപ്പിച്ചത് തുടരും, സുപ്രീം കോടതി ഇടപെട്ടില്ല

ന്യൂദല്‍ഹി- ബിഹാറിലെ ജാതി സെന്‍സസ് നിര്‍ത്തി വെപ്പിച്ച പട്‌ന ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാതെ സുപ്രീംകോടതി. ജസ്റ്റിസുമാരായ അഭയ്. എസ്. ഓക, രാജേഷ് ബിന്‍ഡാല്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് സംസ്ഥാനത്തോട് ഹൈക്കോടതിക്ക് മുന്നില്‍ വാദങ്ങള്‍ അവതരിപ്പിക്കാന്‍ നിര്‍ദേശിച്ചു.
ഇത് സുപ്രീംകോടതിയില്‍ നിന്ന് ഇടക്കാല ഉത്തരവ് ഇറക്കാന്‍ പറ്റുന്ന കേസ് അല്ലെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതി നടപടി അതുവരെയുള്ള നടപടിക്രമങ്ങളെ ആകെ പ്രതിസന്ധിയിലാക്കി എന്നാണ് ബിഹാര്‍ സര്‍ക്കാരിന്റെ വാദം. ജാതി അടിസ്ഥാനമാക്കിയുള്ള വിവരങ്ങള്‍ ശേഖരിക്കുന്നത് ഒരു സര്‍വേ ആണെന്നും സെന്‍സസ് അല്ലെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം

 

Latest News