ഹൈദരാബാദ്- ഉറങ്ങിക്കിടന്ന യുവതിയെ ഭര്‍ത്താവ് ഷോക്കേല്‍പിച്ച് കൊന്നു. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലാണ് സംഭവം. ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്ന 32 കാരി മമതയാണ് കൊല്ലപ്പെട്ടത്. ഓട്ടോ െ്രെഡവറായ ഭര്‍ത്താവ് യാദയ്യ മദ്യപിച്ച് ഭാര്യയുമായി വഴക്കിടുക പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
യാദയ്യയും മമതയും 2008ല്‍ പ്രണയിച്ചാണ് വിവാഹിതരായത്. ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളുണ്ട്. മദ്യത്തിന് അടിമയായ യദയ്യ ജോലിക്കു പോകാത്തതിനെ തുടര്‍ന്ന് മമത കൂലിപ്പണിയെടുത്താമ് കുടുംബത്തിന്റെ ചിലവ് നോക്കിയിരുന്നത്.
മമത ഉറങ്ങിക്കിടക്കുമ്പോള്‍ ടേബിള്‍ ഫാനിന്റെ എക്‌സറ്റന്‍ഷന്‍ കോഡ് വയര്‍ യദയ്യ യുവതിയുടെ തലയില്‍ അമര്‍ത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പോലീസ് ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.