ന്യൂദല്‍ഹി- സുഹൃത്തുക്കളോടൊപ്പം കളിച്ചുകൊണ്ടിരുന്ന 15 കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സ്‌കൂളിലാണ് സംഭവം. എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ അധ്യാപകര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അബോധാവസ്ഥയിലായ കുട്ടിയുടെ കൈകാലുകള്‍ തിരുമ്മുകയും വെള്ളം കൊടുക്കാന്‍ ശ്രമിക്കുകയും ചെയ്‌തെങ്കിലും ബോധത്തിലേക്ക് വന്നില്ലെന്ന് ആധ്യാപകര്‍ പറഞ്ഞു.