ഭോപ്പാല്‍- മൂന്നാമത്തെ ഭാര്യയെ പ്രീതിപ്പെടുത്താന്‍ 26 കാരന്‍ ഏഴുവയസ്സായ മകനെ കൊലപ്പെടുത്തി. മധ്യപ്രദേശിലാണ് സംഭവം. ശശിപാല്‍ മുണ്ഡെയാണ് ഉറങ്ങിക്കിടന്ന ഏഴുവയസ്സുകാരനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ആദ്യഭാര്യയിലുള്ള മകനെയാണ് മൂന്നാം ഭാര്യയെ തൃപ്തിപ്പെടുത്താന്‍ വേണ്ടി കൊലപ്പെടുത്തിയത്. കുട്ടിയെ മൂന്നാംഭാര്യക്ക് ഇഷ്ടമല്ലായിരുന്നു.
കുട്ടിയെ കൊലപ്പെടുത്തുന്നത് വീഡിയോയില്‍ പകര്‍ത്തി പ്രതി ശശിപാല്‍ മൂന്നാം ഭാര്യക്ക് വാട്‌സ്ആപ്പില്‍ അയച്ചു കൊടുത്തതായും പോലീസ് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)