കൊച്ചി- ഇത്തവണ കാലവര്‍ഷത്തില്‍ കേരളത്തില്‍ കൂടുതല്‍ മഴ ലഭിച്ചേക്കുമെന്ന് പ്രവചനം. ജൂണ്‍, ജൂലൈ മാസത്തില്‍ മഴ കൂടും എന്നാണ് വിവിധ കാലാവസ്ഥ ഏജന്‍സികളുടെ പ്രവചനം. കേരളത്തില്‍ ജൂണ്‍ നാലിനാണ് കാലവര്‍ഷം എത്തുമെന്നുള്ള പ്രവചനം ഉള്ളത്. കഴിഞ്ഞവര്‍ഷം മെയ് 27ന് കാലവര്‍ഷം കേരളത്തില്‍ എത്തിയിരുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് പ്രവചനം നടത്തിയിരിക്കുന്നത്.അതേസമയം സ്വകാര്യ ഏജന്‍സിയായ സ്‌കൈമെറ്റ് ജൂണ്‍ ഏഴിനാണ് കാലവര്‍ഷം പ്രവചിക്കുന്നത്. ജൂണ്‍ മൂന്നിന് കാലവര്‍ഷം എത്തുമെന്ന് മറ്റു രണ്ടു സ്വകാര്യ ഏജന്‍സികള്‍ പ്രവചിക്കുന്നു.