ന്യൂദല്‍ഹി- മയക്കുമരുന്ന് കള്ളക്കടത്തുകാരും തീവ്രവാദികളും അടങ്ങുന്ന സംഘങ്ങള്‍ക്കെതിരായ നടപടികളുടെ ഭാഗമായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ആറു സംസ്ഥാനങ്ങളിലായി നൂറിലേറെ കേന്ദ്രങ്ങളില്‍ റെയഡ് നടത്തുന്നു. ഖലിസ്ഥാനി-ഗുണ്ടാ കൂട്ടുകെട്ടുകളും എന്‍.ഐ.എ അന്വേഷിക്കുന്നു. ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് തീവ്രവാദി, മയക്കമരുന്ന് കടത്ത്, ഗുണ്ടാ കൂട്ടുകെട്ടുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഗുണ്ടകളും ഖലിസ്ഥാനി ഗ്രൂപ്പുകളും രാജ്യത്ത് ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് എന്‍.ഐ.എ തിരച്ചില്‍ ആരംഭിച്ചത്.
ദേശീയ സുരക്ഷക്ക് ഭീഷണിയായ ശൃംഖലകളെ തകര്‍ക്കുന്നതിനുള്ള നിര്‍ണായക ചുവടായാണ് റെയ്ഡിനെ ഉദ്യോഗസ്ഥര്‍ വിശേഷിപ്പിക്കുന്നത്. റെയ്ഡിന്റെ കൂടുതല്‍ വിവരങ്ങള്‍ എന്‍.ഐ.എ വെളിപ്പെടുത്തിയിട്ടില്ല.