ന്യൂഡൽഹി - കർണാടക കോൺഗ്രസിലെ മുഖ്യമന്ത്രി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ കോൺഗ്രസ് ഹൈക്കമാൻഡിന് മുന്നിൽവെച്ച 7 നിർദേശങ്ങൾ ഇങ്ങനെ:
1. ഞാൻ ഇനി മത്സരിക്കാനില്ല. ഇത് തന്റെ അവസാന ഊഴം. അതിനാൽ ആദ്യ ടേമിൽ തന്നെ എന്നെ മുഖ്യമന്ത്രി ആക്കണം.
2. എം.എൽ.എമാരിൽ 85-ലേറെ പേർ തന്നെ പിന്തുണയ്ക്കുന്നു. അതിനാൽ പാർല്ലമെന്ററി പാർട്ടി അംഗങ്ങളുടെ വികാരം മാനിച്ച് മുഖ്യമന്ത്രി ആക്കണം.
3. ഡി.കെ ശിവകുമാറിനെ രണ്ടാം ടേമിൽ മുഖ്യമന്ത്രി ആക്കാം.
4. ഞാൻ മുഖ്യമന്ത്രിയും ഡി.കെ ഉപമുഖ്യമന്ത്രിയുമായുള്ള നിർദേശം സ്വാഗതാർഹം. ഡി.കെ പാർട്ടി അധ്യക്ഷ പദവിയിൽ തുടരുന്നതിലും വിരോധമില്ല.
5. ഡി.കെ മുഖ്യമന്ത്രി ആകുന്നതോടെ അദ്ദേഹത്തിനെതിരേയുള്ള കേസുകൾ കുത്തിപ്പൊക്കി കേന്ദ്ര സർക്കാർ കർണാടക സർക്കാറിനെയും കോൺഗ്രസിനെയും വീണ്ടും വേട്ടയാടും. ഇത് പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കും
6. താൻ മുഖ്യമന്ത്രി ആയിരുന്നപ്പോൾ കാഴ്ചവെച്ച ജനപ്രീതി തുടർന്നും നിലനിർത്തും. മറ്റാർക്കും ലഭിക്കാത്ത പിന്നാക്ക മതന്യൂനപക്ഷങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ തനിക്ക് സാധിച്ചിട്ടുണ്ട്.
7. പാർട്ടിയുടെ കെട്ടുറപ്പും കർണാടകയിലെ ജനവികാരവും മാനിച്ചുള്ള ഒരു തീരുമാനം ഹൈക്കമാൻഡ് സ്വീകരിക്കണം. എം.എൽ.എമാരുടെ പിന്തുണ കൂടുതലും തനിക്കായതിനാൽ മുഖ്യമന്ത്രി സ്ഥാനത്തിൽ വിട്ടുവീഴ്ചയില്ല.