കാഞ്ഞങ്ങാട്- യുവതിയെ ലോഡ്ജിലേക്ക് വരുത്തി വെട്ടിക്കൊന്ന കാമുകന്‍ പോലീസില്‍ കീഴടങ്ങി. ഉദുമ ,ബാര, മുക്കുന്നോത്ത് സ്വദേശിയും ബ്യൂട്ടീഷ്യനുമായ 34 വയസുകാരി ദേവികയാണ് കൊല്ലപ്പെട്ടത്. യുവതിയെ കൊന്ന ശേഷം കാമുകന്‍ ബോവിക്കാനം സ്വദേശി സതീഷ് പോലീസില്‍ കീഴടങ്ങുകയായിരുന്നു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ലോഡ്ജില്‍ കൊലപാതകം നടന്നത്.
മരിച്ച ദേവികയും സതീഷും പ്രണയത്തിലായിരുന്നുവെന്നും യുവതിയെ സതീഷ് ലോഡ്ജിലേക്ക് വിളിച്ച് വരുത്തിയാണ് കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു. യുവതി തന്റെ ജീവിതത്തില്‍ ബുദ്ധിമുട്ടുണ്ടാക്കിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഇയാള്‍ പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്.
സതീഷ് കഴിഞ്ഞ 15 ദിവസമായി പുതിയകോട്ടയിലെ ലേഡ്ജിലാണ് താമസം. ദേവികയ്ക്ക് ഭര്‍ത്താവും രണ്ട് മക്കളുമുണ്ട്. കൊല നടത്തിയ സതീഷിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഹൊസ്ദുര്‍ഗ് ഡിവൈ.എസ്.പി പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു.