Sorry, you need to enable JavaScript to visit this website.

ലഹരി ഉപയോഗിക്കുന്ന സിനിമാ താരങ്ങളെ പിന്തുടര്‍ന്ന് പോലീസ്, നക്ഷത്രങ്ങള്‍ അഴിക്കുള്ളിലാകും

കൊച്ചി - ലഹരി മരുന്ന് ഉപയോഗിക്കുന്ന സിനിമാ താരങ്ങളെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ പോലീസിന് ലഭിച്ചു. ഷൂട്ടിംഗ് സെറ്റുകളിലും മറ്റും ഇവര്‍ക്കായി കെണിയൊരുക്കി കാത്തിരിക്കുകയാണ് കൊച്ചി പോലീസ് . ഏത് നിമിഷവും ഇവര്‍ക്ക് പിടി വീഴും. ലഹരി മരുന്ന് ഉപയോഗിക്കുന്ന സിനിമാ താരങ്ങളെയും ഇവര്‍ക്ക് ഇത് എത്തിച്ചു കൊടുക്കുന്നവരെയും കുറിച്ച് പൊലീസിന് അറിയാമെന്നും ഇന്നലെങ്കില്‍ നാളെ ഇവര്‍ പിടിയിലാകുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ.സേതുരാമന്‍ ഒരു ടെലിവിഷന്‍ ചാനലിനോട് പറഞ്ഞു.  ഇവര്‍ ലഹരിമരുന്ന് കൈവശം വെക്കുമ്പോഴോ ഉപയോഗിക്കുന്ന സമയത്തോ മാത്രമേ പിടികൂടാനാകൂവെന്നതാണ് പരിമിതി. അതിന് വേണ്ടി പോലീസ് തയ്യാറെടുത്തു നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ താരങ്ങളുടെ പിന്നാലെ പൊലീസ് ഉണ്ടെന്നും ഇന്നല്ലെങ്കില്‍ നാളെ ഇവര്‍ പിടിയിലാകുമെന്നും കമ്മീഷണര്‍ പറഞ്ഞു. കൊച്ചിയിലെ സിനിമാ സെറ്റുകളില്‍ ഷാഡോ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

 

Latest News