Sorry, you need to enable JavaScript to visit this website.

താന്‍ ഇറാന്‍കാരനാണെന്ന് ലഹരിക്കടത്തില്‍ പിടിയിലായ വിദേശി, റിമാന്റ് ചെയ്തു

കൊച്ചി - ലഹരിമരുന്നുമായി കസ്റ്റഡിയിലായ പാക്കിസ്ഥാന്‍ വംശജന്‍ സുബൈര്‍ താന്‍ ഇറാന്‍കാരനാണെന്ന് വാദിക്കുന്നത് പോലീസിനെ കുഴക്കുന്നു. തിങ്കളാഴ്ച രാത്രി കൊച്ചി മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ സുബൈറിനെ കോടതി 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യും. സുബൈറിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് നിഗമനം.
പാക്ക് ക്രിമിനല്‍ സംഘമായ ഹാജി സലിം നെറ്റ്‌വര്‍ക് അറബിക്കടലില്‍ താഴ്ത്തിയ 3000 കിലോഗ്രാമില്‍ അധികം വരുന്ന രാസലഹരി പദാര്‍ഥങ്ങള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ ഇത് രാജ്യംകണ്ട ഏറ്റവും വലിയ ലഹരിമരുന്നു വേട്ടയാവും. അറബിക്കടലില്‍ ബോട്ടില്‍നിന്ന് 15,000 കോടി രൂപ വിലവരുന്ന 2500 കിലോഗ്രാം രാസലഹരി മരുന്നാണ് പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്ത്യന്‍ നേവിയും നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും (എന്‍.സി.ബി) അറബിക്കടലില്‍ നടത്തിയ തിരച്ചിലിലാണു മെത്താംഫെറ്റമിന്‍ എന്ന രാസലഹരി കണ്ടെത്തിയത്.

 

Latest News