പട്‌ന- മുൻ സി.പി.ഐ നേതാവ് കനയ്യ കുമാറിനെ കോൺഗ്രസിന്റെ ദൽഹി അധ്യക്ഷനാക്കാൻ നീക്കം. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷ പദവിയിലേക്കും കനയ്യ കുമാറിനെ പരിഗണിക്കുന്നുണ്ട്. കനയ്യ കുമാറിനെ കോൺഗ്രസ് ബിഹാർ സംസ്ഥാന അധ്യക്ഷനാക്കാനുള്ള നീക്കം നടന്നിരുന്നുവെങ്കിലും സംസ്ഥാന ഘടകത്തിലെ മുതിർന്ന നേതാക്കൾ അംഗീകരിച്ചില്ല. ദൽഹിയിൽ കോൺഗ്രസിന് പുതുജീവൻ നൽകുന്നതിനാണ് കനയ്യ കുമാറിനെ പരീക്ഷിക്കാൻ നീക്കം നടക്കുന്നത്. ദൽഹി വോട്ടർമാരിൽ വലിയൊരു ഭാഗം യുപി-ബിഹാർ സംസ്ഥാനങ്ങളിൽ നിന്നുള്ളവരായതിനാൽ കനയ്യ കുമാറിനു പിന്തുണയാർജിക്കാൻ കഴിയുമെന്നാണ് വിലയിരുത്തുന്നത്. കനയ്യ കുമാർ ഭാരത് ജോഡോ യാത്രയിലുടനീളം രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു