ന്യൂദൽഹി- വിവാഹ മോചനത്തിന് ഏകീകൃത നടപടിക്രമങ്ങൾ നടപ്പാക്കണം എന്നാവശ്യപ്പെട്ട് ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ സുപ്രീംകോടതിയിൽ. വിവാഹ മോചനത്തിന് ലിംഗഭേദവും മത വ്യത്യാസവുമില്ലാതെയും ഏകീകൃത നടപടിക്രമങ്ങൾ ഏർപ്പെടുത്തണമെന്നാണ് ആവശ്യം. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് സമാന ആവശ്യം ഉന്നയിച്ചു നേരത്തെ ലഭിച്ച ഹർജികളുടെ ഒപ്പം ഇതും ഉൾപ്പെടുത്തി ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസ് അയച്ചു.
മുസ്ലിം വ്യക്തിനിയമമായ തലാക്ക് ഉൾ ഹസനിലൂടെ മുഹമ്മദ് ഷമി തനിക്ക് വിവാവ മോചനം ആവശ്യപ്പെട്ടു നോട്ടീസയച്ചു. ഏകപക്ഷീയ നടപടിയാണിത്. സമാന ദുഖം നേരിടുന്ന ബന്ധുക്കളമുണ്ടെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി. അതിനാൽ തലാക്ക ഇ ഹസൻ ഉൾപ്പടെ ഏകപക്ഷീയമായ വിവാഹ മോചന നടപടികൾ അവസാനിപ്പിച്ച് ഏകീകൃത നടപടികൾ ഏർപ്പെടുത്തണം എന്നാണ് പരാതിക്കാരിയുടെ ആവശ്യം. തലാക്ക് ഇ ഹസൻ ഉൾപ്പടെ വ്യക്തനിയമങ്ങളെ അടിസ്ഥാനമാക്കിയും ഏകപക്ഷീയവുമായ വിവാവ മോചന നിയമങ്ങളെല്ലാം തന്നെ ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു.