അൽഐൻ- അൽഐൻ അൽ ഖസ്‌നയിലുണ്ടായ വാഹനാപകടത്തിൽ തിരൂർ പെരുന്തല്ലൂർ അബ്ദുൽ മജീദിന്റെ ഭാര്യ ജസീന വെള്ളരിക്കാട്ട് (മുത്തു 41) മരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച സന്ദർശക വിസയിൽ അൽഐനിലെത്തിയ ജസീന രണ്ട് ദിവസം സഹോദരനൊപ്പമായിരുന്നു താമസം. ഇവിടെ നിന്ന് അബുദാബിയിലേക്ക് പോകുന്നതിനിടെ കാറിന്റെ ടയർപൊട്ടി മറിയുകയായിരുന്നു. ജസീന സംഭവ സ്ഥലത്തുതന്നെ മരിച്ചു.
അബ്ദുൽ മജീദ്, രണ്ട് മക്കൾ, ജസീനയുടെ സഹോദരൻ, മകൻ, വണ്ടിയോടിച്ച ഇവരുടെ ബന്ധു എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല. അൽഐൻ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് (തിങ്കളാഴ്ച) രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. ജസീനയുടെ ഭർത്താവ് അബ്ദുൽ മജീദ് അബുദാബിയിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്. മക്കൾ: മുഹമ്മദ് ശാമിൽ, ഫാത്തിമ സൻഹ. പിതാവ്: പെരുന്തല്ലൂർ വെള്ളരിക്കാട് അലവി (ബാപ്പു കാക്ക). മാതാവ്: ഇയ്യാത്തുമ്മ. സഹോദരൻ: അബ്ദുൽ ഹമീദ് (അൽഐൻ).