Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുഖ്യമന്ത്രി ചരടുവലിക്കിടെ ഡി.കെയുടെ ജന്മദിന കേക്ക് മുറിച്ച് സിദ്ധരാമയ്യ; ഭാവി മുഖ്യമന്ത്രിക്ക് ആശംസകളുമായി റീ ട്വീറ്റുകൾ 

ബെംഗളൂരു - കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള രാഷ്ട്രീയ സമ്മർദ്ദങ്ങൾ തുടരവേ, കെ.പി.സി.സി പ്രസിഡന്റ് ഡി.കെ ശിവകുമാറിന്റെ ജന്മദിന കേക്ക് മുറിച്ച് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. അന്തരീക്ഷമെങ്ങും ഇരു നേതാക്കളെയും ചുറ്റിപ്പറ്റി ആരാധകർ മുഖ്യമന്ത്രി ചർച്ചകൾ സജീവമായി മുന്നോട്ടു നീക്കുമ്പോഴാണ് ഡി.കെയുടെ 62-ാം പിറന്നാൾ ആഘോഷം എത്തിയത്. 
 തിങ്കളാഴ്ച തന്റെ ജന്മദിനമാണെന്ന് ഡി.കെ അറിയിച്ചതോടെ പ്രവർത്തകർ റെഡ് വെൽവെറ്റ് കേക്കുമായി ബെംഗ്ലൂളൂരുവിലെ സ്വകാര്യ ഹോട്ടലിൽ എത്തുകയായിരുന്നു. രാത്രി 12 മണിയോടെ മുതിർന്ന നേതാവ് സിദ്ധരാമയ്യ മറ്റു നേതാക്കളുടെ സാന്നിധ്യത്തിൽ കേക്ക് മുറിച്ച് ഡി.കെയ്ക്കു നൽകുകയായിരുന്നു. തുടർന്ന് ഡി.കെ സിദ്ധരാമയ്യയ്ക്കും മധുരം നൽകി രാഷ്ട്രീയ സമ്മർദ്ദം കുറച്ചു. സിദ്ധരാമയ്യ പിറന്നാൾ ആശംസകൾ നേർന്ന് ശിവകുമാറുമായി മധുരം പങ്കിട്ടു. ഇത് ഇരു നേതാക്കൾക്കിടയിലും മുതിർന്ന നേതാക്കൾക്കിടയിലും സന്തോഷവും ഇരട്ടിപ്പിച്ചു.
   എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല ഉൾപ്പടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കേക്ക് മുറി. രൺദീപ് സിങ് സുർജേവാല സമൂഹ മാധ്യമങ്ങളിൽ ചിത്രം പങ്കുവച്ച് ഡി.കെയുടെ പിറന്നാൾ വിശേഷം അറിയിച്ചതോടെ ആശംസകളുടെ പ്രവാഹമായി. 'കർണാടക മുഖ്യമന്ത്രിക്ക് ആശംസകൾ' എന്ന റീ ട്വീറ്റുകളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. 
 രാഷ്ട്രീയവും സംഘടനാ താൽപര്യങ്ങളും പറയേണ്ടിടത്ത് മാത്രം പറയുകയും സ്‌നേഹവും പരസ്പര വിശ്വാസവും ജീവിതത്തിൽ തുടരുകയും ചെയ്യുകയാണ് ഇരു നേതാക്കളുമെന്നും അണികൾ പ്രതികരിച്ചു. ഈ മധുരം വരാനിരിക്കുന്ന രാഷ്ട്രീയ പോരാട്ടങ്ങൾക്ക് ഇരുവർക്കും പാർട്ടിക്കും കൂടുതൽ കരുത്ത് പകരട്ടേയെന്നും പ്രവർത്തകർ ആശംസിച്ചു.


 

Latest News