റിയാദ്- സൗദിയിൽ പണപ്പെരുപ്പ തോതിൽ നേരിയ വർധനവു രേഖപ്പെടുത്തി. 2023 ഏപ്രിൽ മാസത്തിൽ സൗദിയിൽ രേഖപ്പടുത്തിയിരിക്കുന്ന പണപ്പെരുപ്പ നിരക്ക് 2.7 ശതമാനമാണ്. 2022 ഏപ്രിലിൽ ഇതു 2.3 ശതമാനമായിരുന്നു. പോയിന്റ് മൂന്നു ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഭക്ഷ്യവിഭവങ്ങൾക്ക് പോയിന്റ് ഒന്ന് ശതമാനവും പാചക വാതകത്തിനും ഊർജമേഖലയിലുമുണ്ടായ 8.1 ശതമാനം എന്നിവക്കു പുറമെ ശുദ്ധ ജലം പാർപ്പിട വാടക വൈദ്യുതി തുടങ്ങിയ മേഖലകളിലെ വിലക്കയറ്റമാണ് പണപ്പെരുപ്പത്തിനു കാരണമെന്നാണ് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിക്‌സ് വ്യക്തമാക്കുന്നത്. ഉപഭോക്തൃ വില സൂചികയിൽ കഴിഞ്ഞ മാർച്ചിനേക്കാൾ ഏപ്രിൽ മാസത്തിൽ 0.4 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്, പാർപ്പിട വാടക വൈദ്യുതി ഗ്യാസ് പെട്രോളിയം ഉൽപന്നങ്ങൾ എന്നിവയുടെ വിലയിൽ .05 ശതമാനം വർധനവുണ്ടായതു തന്നെയാണ് പണപ്പെരുപ്പത്തിനു കാരണമായത്.